കോട്ടയം. പുനരുദ്ധരിക്കപ്പെട്ട വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സിനു മുന്നിൽ കാഷ്വൽ കോൺട്രാക്ട് തൊഴിലാളികൾ കൂട്ടധർണ നടത്തി. എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി.ബേബി ഉദ്ഘാടനം ചെയ്തു. പഴയ വെള്ളൂർ എച്ച്.എൻ.എല്ലിൽ ജോലിചെയ്തിരുന്ന കാഷ്വൽ കോൺട്രാക്ട് തൊഴിലാളികൾക്ക് കേരള പേപ്പർ പ്രൊഡക്ട്സിൽ തൊഴിൽ നൽകുക, പിരിഞ്ഞു പോയ തൊഴിലാളികളുൾപ്പെടെയുള്ളവർക്ക് ശമ്പള കുടിശികയും ഗ്രാറ്റുവിറ്റിയും വിതരണം ചെയ്യുക, തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത പി.എഫ്, ഇ.എസ്.ഐ വിഹിതം ഉടൻ തിരിച്ചടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ടി.എം.ഷെറിഫ് അദ്ധ്യക്ഷത വഹിച്ചു. ടി.എം.സദൻ, ടി.എം.ബോസ്, പി.കെ.ബിനീഷ്കുമാർ, പി.എം.കുര്യാക്കോസ്, എം.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |