SignIn
Kerala Kaumudi Online
Saturday, 20 April 2024 9.44 AM IST

ജൻ ഔഷധി മരുന്നുകൾ നിലവാരമില്ലാത്തതോ.

janaushadi

പൊൻകുന്നം. ജൻ ഔഷധി മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വ്യാപകമാകുന്നു. ഗുണനിലവാരമുള്ള മരുന്നുകൾ ഏറ്റവും കുറഞ്ഞവിലയ്ക്ക് ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് തുടങ്ങിയതാണ് ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കുമെങ്കിലും ഇതിനെതിരെ വ്യാപകമായ ദുഷ്‌പ്രചാരണം നടക്കുന്നുണ്ട്.
മറ്റ് മെഡിക്കൽ ഷോപ്പ് ഉടമകളും ഡോക്ടർമാരുമടക്കം ചില നിഷിപ്ത താല്പര്യക്കാരാണ് ജൻ ഔഷധി മരുന്നകൾക്കെതിരായ പ്രചാരണം നടത്തുന്നതെന്നാണ് ആക്ഷേപം. നാട്ടിലുള്ള പല സന്നദ്ധ സംഘടനകളും വ്യക്തികളും നിർദ്ധനരായ രോഗികൾക്ക് മരുന്ന് നൽകി സഹായിക്കാറുണ്ട്. നിരവധി പേർക്ക് സൗജന്യമായി മരുന്നു നൽകുന്നതിനാൽ ഇത്തരക്കാർ ആശ്രയിക്കുന്നത് ഏററവും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളെയാണ്.
ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന മരുന്ന് കഴിക്കുന്ന രോഗികളെയും അവരുടെ ബന്ധുക്കളെയും ചികിത്സിക്കുന്ന ചില ഡോക്ടർമാരും മെഡിക്കൽ സ്റ്റോർ ഉടമകളും തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കുന്നതായി സന്നദ്ധസംഘടനാ ഭാരവാഹികൾ പറയുന്നു. അതുകൊണ്ട് സൗജന്യമായി ലഭിച്ചിട്ടും നിർദ്ധനരായ രോഗികൾപോലും മരുന്ന് സ്വീകരിക്കാൻ മടിക്കുകയാണ് .കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്കുള്ള മരുന്നുകൾ വരെ മാർക്കറ്റ് വിലയേക്കാൾ 50മുതൽ 90ശതമാനം വരെ വിലക്കുറവിലാണ് ജൻ ഔഷധി ഷോപ്പുകളിൽ ലഭിക്കുന്നത്. ഈ മരുന്നിനെക്കുറിച്ച് അറിവില്ലെന്ന മട്ടിലാണ് ചില ഡോക്ടർമാരുടെ പ്രതികരണം. ഇതോടെ രോഗികൾ ആശയക്കുഴപ്പത്തിലാവും.

കേരളത്തിൽ 600ൽ പരം ഷോപ്പുകൾ.
പ്രധാനമന്ത്രി ജൻ ഔഷധി പരിയോജന പ്രകാരം തുടങ്ങിയ ജൻ ഔഷധി ഷോപ്പുകൾ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. കേരളത്തിൽ 600ൽ പരം ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡ് നാമമില്ലാത്തതും എന്നാൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ സാക്ഷ്യപ്പെടുത്തിയതുമായ ഗുണ നിലവാരമുള്ള മരുന്നുകളാണ് വൻ വിലക്കുറവിൽ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നത്. ഇ‌ടക്കാലത്ത് വേണ്ടത്ര സ്റ്റോക്ക് ലഭ്യമാക്കാതെ ഈ മരുന്നു ശാലകളെ ഞെക്കിക്കൊല്ലാനും ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നു.

സന്നദ്ധസംഘടന പ്രവർത്തകൻ സജീവൻ പറയുന്നു.

നല്ല മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരായ കുപ്രചാരണം അവസാനിപ്പിച്ച് ജൻ ഔഷധിയുടെ പ്രയോജനം ജനങ്ങളിലെത്തുവാൻ നടപടി ഉണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JAN-AUSHADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.