കോട്ടയം . കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ കെ സോട്ടോയുടെ നേതൃത്വത്തിൽ മസ്തിഷ്ക മരണാനന്തര അവയവദാനത്തെക്കുറിച്ച് സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ശില്പശാല പ്രിൻസിപ്പൽ ഡോക്ടർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ നോബിൾ ഗ്രേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വി ബീന, ക്രിട്ടിക്കൽ കെയർ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വി ടി അനുരാജ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |