SignIn
Kerala Kaumudi Online
Friday, 19 April 2024 2.54 AM IST

ചൂടേറി എ സി വിപണി.

ac

കോട്ടയം . പൊള്ളുന്ന ചൂടിൽ എ സി വിപണിയിലും ഉണർവ്. വിപണി സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് നിരവധി ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വരവറിയിച്ച കഴിഞ്ഞ രണ്ട് വർഷവും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ കടകളിൽ തിരക്കേറുന്നുണ്ട്. കൂളായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വൈദ്യുതി​ ബിൽ ചോദ്യചിഹ്നമായതിനാൽ ഇൻവെർട്ടർ എ സിയോടാണ് കൂടുതൽപ്പേർക്കും പ്രിയം. സാധാരണ എയർ കണ്ടീഷനറുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള വില വ്യത്യാസമുണ്ട്. വൈദ്യുതബില്ലിൽ 30 മുതൽ 40 ശതമാനം വരെ കുറവെന്നാണ് അവകാശവാദം. ഇത്തവണ ജനുവരി മുതൽ എ സി വില്പന സജീവമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ വില്പന കൂടുന്നത്. ഒരു ടണിന്റെ എ സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്.

വിപണിയിലെ താരം.

വിപണിയിലെ താരമാണ് ഇൻവെർട്ടർ എ സി മുറികളിലെ താപനിലയ്ക്ക് അനുസൃതമായി വൈദ്യുതി ഉപയോഗം സ്വയം ക്രമപ്പെടുത്തുന്നതാണ് ഇൻവെർട്ടഡ് എ.സിയുടെ പ്രത്യേകത. സാധാരണ എ സി കളെ അപേക്ഷിച്ച് ഇവയ്ക്ക് വൈദ്യുതി ഉപഭോഗം കുറവാണ്. മൂന്ന് വർഷം മുമ്പാണ് ഇൻവെർട്ടഡ് എ.സികൾ വിപണിയിലെത്തിയത്. മുമ്പ് ത്രി സ്റ്റാർ എ സികളാണ് കൂടുതൽ വിറ്റിരുന്നതെങ്കിൽ ഇപ്പോൾ വൈദ്യുതി ഉപയോഗം കുറവുള്ള ഫെവ് സ്റ്റാർ എ സികൾക്കാണ് ഡിമാൻഡ്.

ഓഫറുകളുടെ പെരുമഴ.

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽപേരും തവണ വ്യവസ്ഥയിൽ എ സി വാങ്ങുന്നവരാണ്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നുണ്ട്.

വ്യാപാരി ഷാഹുൽ ഹമീദ് പറയുന്നു.

ഏറ്റവും കൂടുതൽ വില്പന തവണ വ്യവസ്ഥയിലാണ്. മികച്ച ഓഫറുകളാണ് കമ്പനികളെല്ലാം നൽകുന്നത്. ചൂട് ഇനിയും കനത്താൽ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.