മുണ്ടക്കയം. തോടുകളിലെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തെളിനീർ ഒഴുകട്ടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ മുണ്ടക്കയം പഞ്ചായത്തിൽ പുരോഗമിക്കുന്നു. മൈനർ ഇറിഗേഷൻ വകുപ്പ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിന്റെ പരിധിയിൽ പൈങ്ങനാ തോടിന്റെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുശേഷം വണ്ടൻപതാൽ, നെന്മേനി തോടുകളുടെയും ശുചീകരണം നടക്കും. കാലവർഷത്തിന് മുൻപായി പുഴകളിലേയും കൈതോടുകളിലേയും മാലിന്യങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഏതാനും ആഴ്ചകൾക്കു മുമ്പ് മണിമലയാറ്റിലെ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |