SignIn
Kerala Kaumudi Online
Thursday, 25 April 2024 11.00 PM IST

കാറിൽ ടിപ്പർ ഇടിച്ചുകയറി.

acdnt

ഏറ്റുമാനൂർ. കാറിൽ നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ചുകയറി. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിറവം സ്വദേശി ജോജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലാണ് സംഭവം. പിറവത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാറിൽ ഇതേ ദിശയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർലോറിയുടെ മുൻവശം കാറിന്റെ പിൻഭാഗത്ത് ഇടിച്ചതോടെ റോഡിൽ നിന്ന് നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി. കാറിന്റെ പിന്നിലെ ടയർ പൊട്ടുകയും ഡോർ തകരുകയും ചെയ്തു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പൊലീസ് എത്തി ഗതാഗതതടസം നീക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ACCI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.