കോട്ടയം. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. ഏഴു ദിവസങ്ങളിലായി നടന്ന മേളയിൽ കാഴ്ചകൾ ആസ്വദിക്കുന്നതിന് ഓരോ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബ സമേതവും കൂട്ടുകാർക്കൊപ്പവുമാണ് കൂടുതൽ പേരും എത്തിയത്. തീം സ്റ്റാളുകളിലൂടെ സർക്കാർ വകുപ്പുകളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും മേള പ്രയോജനകരമായി. കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന്റെയും സ്റ്റാളുകളിൽ സജ്ജീകരിച്ച തീൻമേശയിലെ രുചികരമായ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. വിവിധ പ്രൊഫഷണൽ കലാ സംഘങ്ങളും സദസിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി. മേളയ്ക്ക് കൊച്ചിൻ ആരോസിന്റെ കലാവിരുന്നോടെ കൊടിയിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |