SignIn
Kerala Kaumudi Online
Thursday, 28 March 2024 10.06 PM IST

ഭിന്നശേഷിക്കാർക്ക് സഹകണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

vasavan

അതിരമ്പുഴ . ഭിന്നശേഷിക്കാർക്ക് സഹകരണേ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സ്‌പൈൻ ഇഞ്ചുവേർഡ് പേഴ്‌സൺസ് വെൽഫെയർ അസോസിയേഷന്റെ പത്താമത് സംഗമവും വിവിധ സഹായവിതരണങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും ജോലി സ്ഥിരതയ്ക്കുമായി നിരവധി ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗമത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷയായിരുന്നു. ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കിടങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ് ഷീലാ റാണിയെ മന്ത്രി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.