SignIn
Kerala Kaumudi Online
Friday, 19 April 2024 5.53 PM IST

ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.

kr-rajan

പാമ്പാടി. മനുഷ്യർക്കു നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം കേരളത്തിനു വിട്ടുനൽകണമെന്ന് എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.രാജൻ ആവശ്യപ്പെട്ടു. പാമ്പാടിയിൽ എൻ.സി.പി പുതുപ്പള്ളി നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ വർഗീയ ഭീകരതയ്ക്കും ഇന്ധനവില കൊള്ളക്കുമെതിരേ എറണാകുളത്ത് ഈ മാസം 24 ന് നടക്കുന്ന, അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാർ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌മോൻ ജേക്കബ് അധ്യക്ഷത വഹിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PANNI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.