കോട്ടയം. മഹാത്മാഗാന്ധി സർവകലാശാല ഇന്നൊവേഷൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച വിവിധ ഹബ്ബുകളുടെയും ഡിജി ആർക്കൈവ് പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.
വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് അവർ പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹൈ പെർഫോർമൻസ് കംപ്യൂട്ടിംഗ് ഇൻകുബേറ്ററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും ഓഡിയോ റെക്കാഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ്, പ്രോ വിസി പ്രൊഫ.സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.റെജി സക്കറിയ, ഡോ.എ.ജോസ്, ഡോ.റോബിനറ്റ് ജേക്കബ്, രജിസ്ട്രാർ പ്രൊഫ.ബി.പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |