കോട്ടയം. ഇന്ധന വിലവർദ്ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ ജ്വാല തീർത്തു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ്.നായർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ എക്സിക്യൂട്ടീവ് അംഗം കെ.വി.അനീഷ് ലാൽ പങ്കെടുത്തു. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.കെ.ഉദയൻ, വൈക്കത്ത് ജോയിന്റ് സെക്രട്ടറി എം.എൻ.അനിൽകുമാർ, കാഞ്ഞിരപ്പള്ളിയിൽ ട്രഷറർ സന്തോഷ് കെ.കുമാർ, പാലയിൽ സെക്രട്ടേറിയറ്റ് അംഗം വി.വി.വിമൽ കുമാർ, ഏറ്റുമാനൂരിൽ സെക്രട്ടേറിയറ്റ് അംഗം എം.എഥേൽ, പാമ്പാടിയിൽ സെക്രട്ടേറിയറ്റംഗം സജിമോൻ തോമസ് , ചങ്ങനാശേരിയിൽ സെക്രട്ടേറിയറ്റംഗം വി.സി.അജിത് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |