കോട്ടയം. ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് കൺസ്ട്രക്ഷൻ പെൺകുട്ടികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ആറുമാസം ദൈർഘ്യമുള്ള ജി.ഐ.എസ് /ജി.പി.എസ് പരിശീലനത്തിൽ ബി.ടെക് / ഡിപ്ലോമ സിവിൽ, ബി.എസ്സി ബിരുദധാരികൾ, ജോഗ്രഫി, ജിയോളജി ബിരുദമുള്ളവർക്കും മൂന്ന് മാസം ദൈർഘ്യമുള്ള ഹൗസ് കീപ്പിംഗ് പരിശീലനത്തിൽ എട്ടാംക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അടക്കമുള്ളവർക്ക് പ്രത്യേക പരിഗണനയുണ്ട്. പുറമെ ഫീസിളവും ലഭിക്കും. ജി.ഐ.എസ് കോഴ്സിൽ ആൺകുട്ടികൾക്കും അവസരമുണ്ട്. അപേക്ഷ 16 നകം നൽകണം. വിശദവിവരങ്ങൾക്ക് www.iiic.ac.in. ഫോൺ: 80 78 98 00 00.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |