കോട്ടയം. ഭാരതീയ ചികിത്സാ വകുപ്പ്, നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുടിയൂർക്കര ഗുരുമന്ദിരം ഹാളിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷത വഹിക്കും. ആയുർവേദത്തിലെ എല്ലാ സ്പെഷ്യാലിറ്റി വിഭാഗത്തിലേയും ഡോക്ടർമാരുടെ സേവനമുണ്ട്. കൊവിഡ് പ്രതിരോധവും കൊവിഡാനന്തരമുണ്ടാകുന്ന രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, വാത രോഗങ്ങൾ, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും ചികിത്സ ലഭിക്കും. ആദ്യം എത്തുന്ന 40 പേർക്ക് അസ്ഥി സാന്ദ്രത ടെസ്റ്റ് സൗജന്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |