മുണ്ടക്കയം. ഡൽഹി ആസ്ഥാനമായുള്ള സാമൂഹ്യ സംഘടനയായ ഗായത്രി വിദ്യാഭ്യാസ-സാംസ്കാരിക സൊസൈറ്റിയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്റെ ടെലി മെഡിസിൻ സെന്ററായ കുമളി കെയർ ആൻഡ് ക്യൂവർ ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ ഏന്തയാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ മായാ ജയേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ആൻസി അഗസ്റ്റിൻ, ഗായത്രി ഡയറക്ടർമാരായ ജെതീന്തർ സിംഗ്, ലക്ഷ്മി കൗർ ജോസഫ് പട്ടാളിൽ, കോഒാഡിനേറ്റർ പി.എസ്.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഡോക്ടർ റിനു തോമസ് ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |