കൊടുങ്ങൂർ. ഇടതുപക്ഷത്തെ സി.ഐ.ടി.യു തൊഴിലാളി യൂണിയനു കീഴിലുള്ള ആശാ വർക്കേഴ്സ് യൂണിയൻ വാഴൂർ പഞ്ചായത്ത് സമ്മേളനം കൊടുങ്ങൂരിൽ നടന്നു. കോഒാർഡിനേഷൻ കമ്മിറ്റി കൺവീനർ ടി.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. കെ.പി. മുത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷീബ റിപ്പോർട്ടും വാഴൂർ ഏരിയാ സെക്രട്ടറി സുമ ജയാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി.ജ്ഞാനകുമാർ, ലതാ അനിൽകുമാർ, സിന്ധു അനിൽ, ആൻസി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീബ (പ്രസിഡന്റ്), കെ.പി.മുത്ത് (വൈസ് പ്രസിഡന്റ്), ആൻസി (സെക്രട്ടറി), രാധമ്മാൾ (ജോയിന്റ് സെക്രട്ടറി), പ്രീത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |