SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.20 PM IST

ദുരന്തനിവാരണ അതോറിറ്റി യോഗം.

rain

കോട്ടയം . കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി വൈക്കം താലൂക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. തീവ്രമഴയിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്ക സാഹചര്യം നേരിടുന്നതിന് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ നിർദ്ദേശം നൽകി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ചുമതലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും പാതയോരങ്ങളിലും മറ്റും അപകടഭീഷണി ഉയർത്തുന്ന മരങ്ങളും പരസ്യബോർഡുകളും നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. തഹസിൽദാർ ടി എൻ വിജയൻ, ബി ഡി ഒ കെ അജിത്ത്, താലൂക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.