കോട്ടയം . അപ്പാർട്ടുമെന്റുകൾ വിൽക്കുന്നതിനായി നിയമവിരുദ്ധമായി കൂപ്പണുകൾ അച്ചടിച്ച് നറുക്കെടുപ്പ് നടത്തുന്നതിന് ശ്രമിച്ച രണ്ടു പേർക്കെതിരേ നടപടി. ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ച പി എസ് സിനുമോൾ, സി ബി ധനേശൻ എന്നിവർക്കെതിരേ
പാമ്പാടി പൊലീസിൽ പരാതി നൽകിയതായും, നറുക്കെടുപ്പ് നടത്താനുള്ള നീക്കം നിറുത്തിവയ്പ്പിച്ചതായും ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ എസ് അനിൽകുമാർ അറിയിച്ചു. രണ്ട് അപ്പാർട്ടുമെന്റുകൾ വിൽക്കുന്നതിനായി 3000 രൂപയുടെ കൂപ്പണുകൾ അച്ചടിച്ച് വില്പന നടത്തി ആഗസ്റ്റിൽ നറുക്കെടുപ്പ് നടത്താനുള്ള നീക്കമാണ് തടഞ്ഞത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഭാഗ്യക്കുറി ഓഫീസിനെ അറിയിക്കാം. ഫോൺ: 0481 2560756, 18004258474(ടോൾഫ്രീ നമ്പർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |