മുണ്ടക്കയം. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച സി.എസ്.ഐ ഓഡിറ്റോറിയത്തിൽ ആയുർവേദ ക്യാമ്പ് നടത്തും. റീജിണൽ എപ്പിഡെമിക് സെല്ലും മുണ്ടക്കയം ഗ്രാമപഞ്ചായത്തും സംഘടിപ്പിക്കുന്ന ക്യാമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് എന്നിവർ നേതൃത്വം നൽകും. മഴക്കാല സാംക്രമികരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്ന് ക്യാമ്പിൽ വിതരണം ചെയ്യും. പത്തിലധികം ഡോക്ടർമാർ പങ്കെടുക്കും. മുഴുവനാളുകളും പങ്കെടുക്കണമെന്ന് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.വി.അനിൽകുമാർ, മെഡിക്കൽ ഓഫിസർ ഡോ.സീനിയ അനുരാഗ് എന്നിവർ അഭ്യർത്ഥിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |