കോട്ടയം. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് തൃക്കാക്കരയിലെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണി എം.പി പറഞ്ഞു. മഹാരഥന്മാരായ മുന്‍ഗാമികള്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ കെ. സുധാകരൻ മറന്നുപോയി. കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യപ്പെടണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രി ജനകീയ പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വ്യക്തിപരമായ അധിക്ഷേപം ചൊരിയാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |