ഏറ്റുമാനൂർ : നഗരസഭ 35ാം അമ്പലം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിലനിറുത്തി. ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ആർ.നായർക്ക് 307 വോട്ട് ലഭിച്ചപ്പോൾ ഇടതുപക്ഷ സ്വതന്ത്രൻ കെ. മഹദേവന് 224 വോട്ടും , യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 151 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി സദാനന്ദൻ 126 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ഏറ്റുമാനൂർ ശിവപ്രസാദ് 91 വോട്ടുമാണ് നേടിയത്.
ജോലി തേടി വിദേശത്ത് പോയ ബി.ജെ.പി കൗൺസിലർ വിഷ്ണു രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ് . 221 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ബി.ജെ.പി വിജയം. ഇത്തവണ അത് 83 ആയി കുറഞ്ഞു. ബി.ജെ.പി ജയിച്ചതോടെ ഭരണമാറ്റ സാദ്ധ്യത ഒഴിവായതിൽ യു.ഡി.എഫ് ക്യാമ്പ് ആശ്വാസത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |