കോട്ടയം . തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ നിന്നുള്ള 3151 ജലസാമ്പിളുകൾ ശേഖരിച്ചു. ശേഖരിച്ച ജലസാമ്പിളുകളിലെ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം പരിശോധിക്കും. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ജലനടത്തം സംഘടിപ്പിച്ചിട്ടുണ്ട്. ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ള ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നോ ഫാക്ടറികളിൽ നിന്നോ മാലിന്യക്കുഴലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിലെ 42 തദേശ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. എൻ.എസ്.എസ് വോളണ്ടിയർമാർ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |