SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

രജിസ്‌ട്രേഷൻ കോംപ്ലക്‌സ് .

adha

കോട്ടയം. ആധാര വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളിൽ പൂർത്തിയാക്കിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരുലക്ഷം രൂപയ്ക്കു താഴെ മുദ്രവില നൽകേണ്ട എല്ലാ ആവശ്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾക്കും ഇ സ്റ്റാമ്പിംഗ് ഏർപ്പെടുത്തുകയാണ്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാനും ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണത്തിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും. വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നതിലൂടെ അഴിമതിമുക്ത ഓഫീസ് എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ADHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.