മുണ്ടക്കയം. പ്രളയം ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എം.ജി യൂണിവേഴ്സിറ്റിയുടേയും ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ ദുരന്തനിവാരണ രക്ഷാദൗത്യ പരിശീലനം മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. മുൻ വർഷങ്ങളിൽ ഈ മേഖലയിൽ പ്രളയം ഉണ്ടായ സാഹചര്യത്തിലായിരുന്നു പരിശീലനം. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ബാബുരാജ്, ഡോക്ടർ സണ്ണി സക്കറിയ, ഡോക്ടർ പി.എം ചാക്കോ, ജോണിക്കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |