കോട്ടയം . കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട പോസ്റ്റർ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ വി റസൽ ജനറൽ കൺവീനർ ആർ അർജുനൻ പിള്ളയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രവീൺ , ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് , ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് , ജില്ലാ സെക്രട്ടേറിയറ്റംഗം എസ് ശ്രീകുമാർ, കരുൺ എന്നിവർ പങ്കെടുത്തു. 10, 11, 12 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി 4 ന് രാവിലെ 10 ന് സ്ത്രീ പദവിയും പ്രാദേശിക സർക്കാരുകളും എന്ന വിഷയത്തിൽ നടക്കുന്ന വനിതാ സെമിനാർ സി എം എസ് കോളജ് ഗ്രേറ്റ് ഹാളിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |