SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.52 AM IST

വിഷ്ണു ശ്രീജിത്തിന് അവാർഡ്.

award

കോട്ടയം. കേരള സയൻസ് കോൺഗ്രസിൽ പരിസ്ഥിതിവനം,വന്യമൃഗസംരക്ഷണ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട വിഭാഗത്തിൽ ഏറ്റവും മികച്ച പ്രബന്ധാവതരണത്തിനുള്ള അവാർഡ് മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിലെ ഗവേഷക വിദ്യാർത്ഥി എം.വിഷ്ണു ശ്രീജിത്തിന്. കോവളത്തെ ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ അവാർഡ് സമ്മാനിച്ചു.

പ്രോ വൈസ് ചാൻസലർ പ്രൊഫ.സി.റ്റി.അരവിന്ദകുമാറിന്റെയും കുസാറ്റ് സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് മേധാവി പ്രൊഫ.ഉഷ കെ.അരവിന്ദിന്റെയും കീഴിൽ അന്തരീക്ഷ വായുവിലെ സൂക്ഷ്മകണികകളുടെ സാന്നിധ്യം സംബന്ധിച്ച് ഗവേഷണം നടത്തുന്ന വിഷ്ണു ശ്രീജിത്ത് കോഴിക്കോട് പൊറ്റമേൽ നാരായണയിൽ കൃഷ്ണകുമാറിന്റെയും സേതുലക്ഷ്മിയുടേയും മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.