SignIn
Kerala Kaumudi Online
Thursday, 25 April 2024 9.02 AM IST

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ.

handi

കോട്ടയം. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ എ.ഡി.ഐ.പി പദ്ധതിയിലുൾപ്പെടുത്തി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 1258 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കും. 96 ലക്ഷം രൂപയാണ് ചെലവ്. സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ്, ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് തലങ്ങളിൽ നടത്തിയ 12 ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഉപകരണങ്ങൾ.
അടുത്തഘട്ടമായി മുതിർന്ന പൗരൻമാർക്കും ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി ക്യാമ്പുകളും നടത്തും. നാലിന് രാവിലെ 11.30ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര മന്ത്രി നാരായണ വിതരണോദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HANDI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.