കാഞ്ഞിരപ്പള്ളി . ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ഈ വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അനുവദിക്കുക. ഇതിനായി സ്കൂൾ മേധാവികൾ സമർപ്പിക്കുന്ന ഫോം 1 നൊപ്പം വിദ്യാർത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് നിർബന്ധമായും നൽകണം. ജോയിന്റ് അക്കൗണ്ടുകൾ സ്വീകാര്യമല്ല. ഇതു സംബന്ധിച്ച അപേക്ഷ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സ്കൂൾ അധികൃതർ നൽകണം. ഫോൺ . 04 82 82 02 75 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |