SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.02 PM IST

ഭിന്നശേഷിക്കാരെ മുൻനിരയിലേയ്ക്ക് കൊണ്ടുവരും: കേന്ദ്ര മന്ത്രി

minister

കോട്ടയം. ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന നൽകി മുൻനിരയിലേയ്ക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 1258 ഗുണഭോക്താക്കൾക്ക് 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. അംഗപരിമിതർക്ക് സഹായം നൽകുന്ന നിഷിനെയും നിപ്മറിനെയും ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള സഹായം കേന്ദ്രസർക്കാരിൽ നിന്നടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആർ.ബിന്ദു പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി ആമുഖപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് ചാഴികാടൻ എം.പി സ്വാഗതം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭ അദ്ധ്യക്ഷ ലവ് ലി ജോർജ് , പള്ളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് , പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം , ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ആര്യ രാജേന്ദ്രൻ, സി.പി.എം.ജില്ലാ സെക്രട്ടറി എ.വി.റസൽ , ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ ഒരു പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തത് കോട്ടയം മണ്ഡലത്തിലാണ്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായ കോട്ടയം എം.പി തോമസ് ചാഴികാടന്റെ ഇടപെടലിനെ തുടർന്നാണിത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.