കോട്ടയം. നരഹത്യാശ്രമം, കവർച്ച ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ വീട്ടിൽ അഖിലിനെ (26) ആണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി ഉത്തരവായത്. ഗുണ്ട അലോട്ടിയുടെ സംഘാംഗമായ അഖിൽ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യാശ്രമം, കവർച്ച, സംഘം ചേർന്ന് അതിക്രമിച്ചു കയറി ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |