SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.58 PM IST

സെമികേഡർ പാർട്ടിയാകും.

congress

കോട്ടയം. സംഘടന തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുമ്പോൾ കേരളാ കോൺഗ്രസ് (എം) ഏകശിലാരൂപമുള്ള സെമികേഡർ പാർട്ടിയായി മാറുമെന്ന് പാർട്ടി നേതാവ് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസർ അഡ്വ.ബോബി നേതൃത്വം നൽകി. നിയോജകമണ്ഡലം പ്രസിഡന്റായി ജോജി കുറത്തിയാടനെ വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം.തോമസ്, ജോസഫ് ചാമക്കാല എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.