കോട്ടയം. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി. കേന്ദ്രസർക്കാരിന്റെ സാമൂഹികനീതി വകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എന്ന നിലയിൽ തോമസ് ചാഴികാടൻ എം.പി. നിർദ്ദേശിച്ച പ്രകാരം കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |