കോട്ടയം. പ്രോജക്ട് മുക്തിയുടെ ഭാഗമായി ജില്ലാ പൊലീസ് സെമിനാർ നടത്തി. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും അടിമയായവരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കുന്നതിനുമായി ജില്ലാ പൊലിസ് നടപ്പിലാക്കിയ പ്രോജക്ട് മുക്തിയുടെ ഭാഗമായാണ് അറുപത് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർക്കായി സെമിനാർ സംഘടിപ്പിച്ചത്. പ്രോജക്ട് മുക്തിയുടെ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡിവൈ.എസ്പിയുമായ എം.എംജോസ് ഉദ്ഘാടനം ചെയ്തു. സൈക്ക്യാട്രിസ്റ്റ് ഡോ.മെറിൻ ബഞ്ചമിൻ, ലീഗൽ സെൽ സബ് ഇൻസ്പെക്ടർ എം.എസ് ഗോപകുമാർ എന്നിവർ ക്ലാസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മല്ലിക, ചൈൽഡ് റസ്ക്യൂ ഓഫീസർ ഷിലി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |