കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കോട്ടയം കെ.സി.മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.ജിൻരാജ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ചർച്ചയിൽ എം.ഗോപകുമാർ,സുജകുമാരി.കെ (തിരുവനന്തപുരം സൗത്ത്), ബി.ജയചന്ദ്രൻ, കെ.പി ശ്രീകല (തിരുവനന്തപുരം നോർത്ത്), സുന്ദരേശൻ പിള്ള (കൊല്ലം), അരവിന്ദ്, ബി.എസ് ബിന്ദു (പത്തനംതിട്ട), കെ.പി അനിൽകുമാർ, ലക്ഷ്മി എസ്.ചന്ദ്രൻ (ആലപ്പുഴ), ഡോ.ഷാനിഷ് ആന്റണി (കോട്ടയം), പി.എസ് അബ്ദുൾ സമദ്, ഡോ.വി.ആർ രാജേഷ് (ഇടുക്കി), ഷേർളി പീറ്റർ (എറണാകുളം), ഡോ. കെ.എം ഷിനി (തൃശൂർ), പി.ഹരിപ്രസാദ്, ജസീല ഉബൈദ് (പാലക്കാട്), ഡോ.പി.വി.ജയശ്രീ, സ്വരൂപ് (മലപ്പുറം), ഗിരീഷ് കുമാർ (കോഴിക്കോട്), കെ.വി ഷിജിത്ത് (കണ്ണൂർ), ഡി. മഞ്ജുഷ, ഡോ.എം.വി ഗിലേഷ് (വയനാട്), വി.എം അശോക് കുമാർ, എസ്.മീനാറാണി (കാസർകോട്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |