ഇത്തിത്താനം. കേരള കർഷക സംഘത്തിന്റെ ചിറവംമുട്ടം യൂണിറ്റ് സമ്മേളനം ഏരിയ പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നോഹർ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് പി.കെ.അനിൽകുമാർ റിപ്പോർട്ടിംഗ് നടത്തി. അഞ്ച് മികച്ച കർഷകരെ ഗ്രാമ്പൂതൈകൾ നൽകി ആദരിച്ചു. പഞ്ചായത്തും സഹകരണ ബാങ്കുകളും പ്രാദേശിക വിളകളുടെ വിപണനത്തിന് നാട്ടുചന്ത ഇത്തിത്താനം കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നും കപ്പയുടെയും ഏത്തക്കുലയുടെയും വിലസ്ഥിരത നിലനിറുത്തുന്നതിന് സംസ്ക്കരണ യൂണിറ്റും മൂല്യവർദ്ധക ഉത്പന്നങ്ങളുടെ ഉല്പാദനവും ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |