കോട്ടയം . പള്ളം ബിഷപ്പ് സ്പീച്ചിലി കോളേജിലെ പ്ലെയിസ്മെന്റ് ആൻഡ് റിക്രൂട്ട്മെന്റ് ഹബ്ബിന്റെ നേതൃത്വത്തിൽ വിവിധ കമ്പനികൾ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയർ 18 ന് കാമ്പസിൽ നടക്കും. ബാങ്കിംഗ്, ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻ, അക്കൗണ്ടിംഗ് , ഹെൽത്ത് കെയർ , ഡിജിറ്റൽ സർവീസ്, ഓൺലൈൻ ടീച്ചിംഗ് തുടങ്ങിയ മേഖലകളിലെ പ്രശസ്ത കമ്പനികൾ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും. എണ്ണൂറോളം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. പ്ലസ് ടു, ഡിപ്ലോമ,ഡിഗ്രി, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള എല്ലാവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. ഫോൺ . 90 72 33 53 06, 97 47 79 76 54.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |