SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.08 AM IST

പദ്ധതി നടത്തിപ്പിന് സാഹചര്യം.

bank

കോട്ടയം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹകരണബാങ്കുകളുമായി ചേർന്ന് മികച്ച പദ്ധതികൾ നടപ്പാക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളുടെ സർപ്ലസ് ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സാഹചര്യമുണ്ടാകും. സർപ്ലസ് ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികൾ നടപ്പാക്കപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. കരട് വികസനരേഖ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മഞ്ജു സുജിത് പദ്ധതി അവതരണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.