വൈക്കം. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ യോഗ ദിനം ആഘോഷിച്ചു. കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ, കീഴൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴൂർ, വൈക്കം ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈക്കം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ്, സ്ഥിരംസമിതി അദ്ധ്യക്ഷ ലേഖ ശ്രീകുമാർ, സി.ബി.എസ്.ഇ കോഓർഡിനേറ്റർ ആർ.രഞ്ജിത്ത്, പ്രിൻസിപ്പൽമാരായ സിസ്റ്റർ മിനി, സന്ധ്യ പണിക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |