ചമ്പക്കര. ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും ചമ്പക്കര ക്ഷീരോല്പാദക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണനിയന്ത്രണ പരിപാടി നാലിന് രാവിലെ 9.30ന് സംഘം ഫെസിലിറ്റേഷൻ ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അദ്ധ്യക്ഷത വഹിക്കും. ഡപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ പദ്ധതി വിശദീകരിക്കും. വിജി വിശ്വനാഥ്, ഡോ.സൂര്യസുരേന്ദ്രൻ, ടി.എസ് ഷിഹാബുദ്ദീൻ എന്നിവർ ക്ലാസ് നയിക്കും. ചമ്പക്കര ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ജോജോ ജോസഫ് സ്വാഗതവും സെക്രട്ടറി ജിൽമി തോമസ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |