കോട്ടയം: പൊലീസും ജില്ലയിലെ ഭരണകക്ഷി നേതാക്കൻമാരും ഗുണ്ടകളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇതു റിപ്പോർട്ട് ചെയ്ത ജില്ലാ പോലീസ് സൂപ്രണ്ടിനെ നീക്കിയത് ഈ പ്രതികൾക്ക് സർക്കാരിലുള്ള സ്വാധീനം കൊണ്ടാണെന്ന് ജനം വിശ്വസിക്കുന്നു. കൊല്ലാട് മണ്ഡലം കോൺഗ്രസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ, ജനറൽ സെക്രട്ടറി യൂജിൻ തോമസ് , യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |