SignIn
Kerala Kaumudi Online
Friday, 19 April 2024 3.23 PM IST

വിദ്യാർത്ഥികളെ ആദരിച്ചു.

vasa

കോട്ടയം . അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്ത്, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള നിശ്ചയദാർഢ്യവും യാഥാർത്ഥ്യബോധവും ഉൾക്കൊണ്ട് കൊണ്ടുള്ള പ്രവർത്തനശൈലി വിദ്യാർത്ഥികൾ അവലംബിക്കണമെന്നും അതിനായുള്ള പ്രോത്സഹാനവും പിന്തുണയും മാതാപിതാക്കളും, അദ്ധ്യാപകരും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.