SignIn
Kerala Kaumudi Online
Thursday, 28 March 2024 8.08 PM IST

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല!

sad

കോട്ടയം. 'വീട്ടിൽ ഊണെ'ന്ന ബോർഡ് പോലെ നാട്ടിൽ എവിടെയും 'നാടൻചക്കിൽ ആട്ടിയ വെളിച്ചെണ്ണ' ബോർഡും കാണാം. കഴുത്തറപ്പൻ വിലയ്ക്കു പുറമേ ഇതിലും വ്യാജൻ വിലസുകയാണ്.

ലൂസ് വെളിച്ചെണ്ണക്ക് കിലോയ്ക്ക് 160 രൂപയും നാടനെന്ന ലേബലിൽ ചക്കിലാട്ടിയതിന് 900ഗ്രാമിന് (ഒരുലിറ്റർ) 240 രൂപയുമാണിപ്പോൾ. ഒരു കിലോ തേങ്ങയ്ക്ക് 36 രൂപയേ ഉള്ളൂ. ചക്കിലാട്ടിയതെന്ന പേരിട്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് വിലയിലെ അന്തരം തെളിയിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ എന്ന ലേബലിൽ ഇറങ്ങിയ രണ്ട് ബ്രാൻഡിലും വ്യാജൻ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകൾ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പാക്കറ്റിൽ വിറ്റിരുന്നതും വ്യാജനായിരുന്നു. തേച്ചുകുളിക്കാനും ആഹാരാവശ്യത്തിനും ആയുർവ്വേദ മരുന്നുകൾക്കും ചക്കിലാട്ടിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലും മായം കലരുന്നത് മാറാ രോഗത്തിനും കാരണമായേക്കാം.

ചക്കിൽ കൊപ്രയിട്ട് കാളയെകൊണ്ടു വലിപ്പിച്ചായിരുന്നു മുൻ കാലങ്ങളിൽ നാടൻ വെളിച്ചെണ്ണ ആട്ടി എടുത്തിരുന്നത്. ഇന്ന് നാടൻ ചക്കിന്റെ സ്ഥാനം വൈദ്യുതി മില്ലുകൾ കൈയ്യടക്കി. മില്ലുള്ള കടകളിലും ഇല്ലാത്തിടത്തും ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോർഡിൽ വിൽപ്പന വ്യാപകമായതോടെ ലൂസ് വെളിച്ചെണ്ണയോട് താത്പര്യകുറവും ചക്കിലാട്ടിയതിനോട് പ്രിയവും വന്നതാണ് കൂടിയ വിലയ്ക്കും വ്യാജൻ ഇറങ്ങാൻ വഴി ഒരുങ്ങിയത്.

വിവിധ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏജൻസികൾ കേരളത്തിലുണ്ട്. പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും 'എഡിബിൾ വെജിറ്റബിൾ ഓയിൽ’ എന്നായിരിക്കും ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർന്ന മിശ്രിതമെന്ന് അർത്ഥം. വെളിച്ചെണ്ണ എന്നപേരിൽ ഇത്തരം എണ്ണപ്പായ്ക്കറ്റുകൾ വിൽക്കാൻ പാടില്ലാത്തതാണ്. ’കോക്കനട്ട് ഓയിൽ’ എന്ന് എഴുതിയതുമാത്രം വാങ്ങിയാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം.

വെളിച്ചെണ്ണയിൽ ചേർക്കുന്ന മായം.

കൊപ്രാ ചിപ്സ് പാം ഓയിൽ.

ആർജിമോൺ ഓയിൽ.

നിലക്കടല എണ്ണ.

പരുത്തിക്കുരു എണ്ണ.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഒരു കുപ്പി ഗ്ളാസിൽ ഒന്നോ രണ്ടോ ഔൺസ് വെളിച്ചെണ്ണ ഒഴിച്ച് തുടർച്ചയായി ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക (ഫ്രീസറിലല്ല). ശുദ്ധമായ വെളിച്ചെണ്ണ പൂർണമായും കട്ട പിടിക്കും. നിലവാരമില്ലാത്തതോ മറ്റ് എണ്ണകൾ മിക്സ് ചെയ്തതോ ആണെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല. മുകളിൽ നേരിയ പാടപോലെ ഉറയ്ക്കാതെ കിടക്കും.

ലൂസ് വെളിച്ചെണ്ണ കിലോയ്ക്ക് 160 രൂപ.

ചക്കിലാട്ടിയതിന് 900ഗ്രാം (ഒരുലിറ്റർ) 240 രൂപ.

ഒരു കിലോ തേങ്ങയ്ക്ക് 36 രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, OIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.