കുമരകം. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ മത്സ്യകർഷക മേള സമാപിച്ചു. വർണ്ണ മത്സ്യങ്ങളും നാടൻ മത്സ്യങ്ങളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. മത്സ്യകൃഷിയിലെ സംരംഭ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാറും നടന്നു. കൃഷി വിജ്ഞാന കേന്ദ്രവും കേരള അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷനും സംയുക്തമായാണ് മേള ഒരുക്കിയത്. മികച്ച കരിമീൻ കർഷകനായ വിനീഷ് പുത്തന്തറയലിനെ ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ജോഷി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി.ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |