എരുമേലി. കണമല ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. തിരുപ്പൂർ സ്വദേശികളായ 19 അംഗസംഘമാണ് ബസിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർക്കാണ് പരിക്ക്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 3 പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ഒരാളെ എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കണമല ഇറക്കത്തിൽ ഒട്ടേറെ അപകടങ്ങളും മരണങ്ങളും സംഭവിച്ച വളവിലാണ് ഇന്നലെയും അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |