പുതുപളളി. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി.കെ വൈശാഖ് തുടക്കം കുറിച്ച പൗർണ്ണമി പദ്ധതിയിൽ ഉൾപെടുത്തി പുതുപ്പള്ളി ഇരവിനെല്ലൂർ കലുങ്കിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, പുതുപ്പളളി പഞ്ചായത്തംഗങ്ങളായ വൽസമ്മ മാണി, ജിനു കെ പോൾ, ജോബി കൊട്ടം പറമ്പിൽ, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി, അജിൻ മാത്യൂ ഐപ്പ്, രഞ്ജു ചെറിയാൻ, സീമ ജോസഫ്, ഗീവർഗ്ഗീസ് സി.ആർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |