കോട്ടയം. എൻ.എസ്.എസ് പ്രസിഡന്റായിരുന്ന അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. പൊതുസമ്മതൻ എന്ന നിലയിൽ തന്റെ സമുദായത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അംഗീകാരം ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹം, മലയോര മേഖലയുടെ വികസനത്തിൽ കാണിച്ച ആത്മാർത്ഥത എടുത്തു പറയേണ്ടതാണ്. മലങ്കര സഭയുടെ ഉറ്റ സുഹൃത്ത് എന്ന നിലയിൽ വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം പങ്കെടുത്ത പരിപാടികൾ ആദരവോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും ബാവാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |