പാലാ. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 11ന് ചങ്ങനാശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആഘോഷമായ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 5 ന് ഇടവക ദൈവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ കുർബാനയർപ്പിക്കും. തിരക്ക് കണക്കിലെടുത്ത് ഇന്നും നാളെയും ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |