കോട്ടയം: മുൻ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോഅനുസ്മരണവും അദ്ദേഹത്തെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പി.സി.തോമസ് അറിയിച്ചു. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.ടി. ചാക്കോ ചതിയും മൃതിയും എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷൻ, കൊച്ചുമകൻ പി.ടി.ചാക്കോയ്ക്ക് നൽകി ഉമ്മൻചാണ്ടി പ്രകാശനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ് , ബി.രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ പങ്കെടുക്കും. രാജേഷ് വാഴൂർ , കുര്യൻ പി കുര്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |