മുണ്ടക്കയം. അഖിലേന്ത്യ കിസാൻ സഭയുടെയും സി.പി.ഐ കോരുത്തോട് ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ബഫർ സോണിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി പി എൻ ദാസപ്പൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കെ.റ്റി പ്രമദ്, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം പി ആർ പ്രഭാകരൻ, സിപിഐ കോരുത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ബി രാജൻ, കുര്യൻ ജോസഫ്, സി കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |