വൈക്കം. വൈക്കം താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും വിമുക്തി മിഷനും കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കോളേജ് ഹാളിൽ കൂടിയ യോഗം പ്രിൻസിപ്പൽ ജിംപ്സൺ ജി.പറമ്പിൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടിറ്റോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എക്സെസ് സിവിൽ ഓഫീസർ ദീപേഷ് എ.എസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി തോമസ് പി.ഒ, പാനൽ ലോയർ അഡ്വ രമണൻ കടമ്പറ, പാരാ ലീഗൽ വോളന്റിയർ സുശീല ടി.പി. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |