കോട്ടയം. ആർപ്പൂക്കര എം.സി.എച്ച്.എസ് 91, 92 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ വർണ്ണത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിലെ പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിക്കലും മെമെന്റോ വിതരണവും നടന്നു. ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വർണ്ണത്തിന്റെ പ്രസിഡന്റ് കെ.കെ ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. രാമപുരം എ.എസ്.ഐ പി.വി മനോജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബ്രിജീഷ് നാരായണൻ, ജോസഫ് ജെ.പേമല, സെബാസ്റ്റ്യൻ, ലീലാമ്മ, വാർഡ് മെമ്പർ റോയ് പുതുശ്ശേരി, വർണ്ണം ട്രഷറർ അജീഷ്, സാംജിത്ത്, ഉണ്ണീ ഷൈമോൻ, രാജി രാജൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |